Pages

Friday, June 2, 2017

ആരോ നെഞ്ചിൽ വരികൾ - Aaro Nenjil Lyrics In Malayalam

Download


ആരോ നെഞ്ചിൽ 
മഞ്ഞായി പെയ്യുന്ന നേരം
താനേ വിണ്ണിൽ 
മിന്നാനൊരുങ്ങുന്നു താരം
ഒരു തൂവൽ തെന്നലു മെല്ലെ 
മനമാകെ വന്നൊഴിയുമ്പോൾ
അറിയാതെ കണ്ണുകൾ 
എന്തേ തേടി പെണ്മണിയാളെ

ആരോ നെഞ്ചിൽ 
മഞ്ഞായി പെയ്യുന്ന നേരം
താനേ വിണ്ണിൽ 
മിന്നാനൊരുങ്ങുന്നു താരം

ഇനി ഉള്ളിന്നുള്ളിൽ നീലരാവിലായ്
നറു വെള്ളിത്തിങ്കൾ നാളമായിടാം
മഴ തുള്ളിച്ചാടും പൂങ്കിനാവിലെ
ഒരു പുള്ളിക്കുയിലിൻ ഈണമായിടാം

അടുത്തൊരു മായാ ചിരി തൂകി 
തുടുത്തൊരു പൂവില്ലേ
അടുത്തൊരു മായാ ചിരി തൂകി 
തുടുത്തൊരു പൂവില്ലേ
പോയൊരു നാളുകൾ 
ആയിരം നോവുകൾ
നീന്തിയ മാനസമാകെയും ഇന്നൊരു
മാമയിലാടണ പൂവനിയാക്കിയതാരുടെ പാട്ടിലെ
മോഹനസാന്ത്വനമേ

ആരോ നെഞ്ചിൽ 
മഞ്ഞായി പെയ്യുന്ന നേരം
താനേ വിണ്ണിൽ 
മിന്നാനൊരുങ്ങുന്നു താരം
ഒരു തൂവൽ തെന്നലു മെല്ലെ 
മനമാകെ വന്നൊഴിയുമ്പോൾ
അറിയാതെ കണ്ണുകൾ എന്തേ തേടി 
പെണ്മണിയാളെ


No comments:

Post a Comment